Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Orthodox Church

ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

കോ​ട്ട​യം: എ​ഫ്‌​സി​ആ​ര്‍എ​യി​ല്‍ ഒ​ന്നും മ​റ​ച്ചു​വയ്ക്കാനി​ല്ലെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ. സ​ഭ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സു​താ​ര്യ​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ നി​യ​മ​ത്തി​നു വി​ധേ​യ​മാ​യി​ട്ടാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ച​ട്ട​ങ്ങ​ള്‍ പ​രി​ഷ്‌​ക​രി​ക്കും മു​മ്പ് ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്താ​മാ​യി​രു​ന്നെ​ന്നും എ​ല്ലാ​വ​രെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് മു​ന്നോ​ട്ടു​ പോ​കു​മ്പോ​ഴാ​ണ് ജ​നാ​ധി​പ​ത്യം ശ​ക്തി​പ്പെ​ടു​ന്ന​തെ​ന്നും മ​ല​ങ്ക​ര​സ​ഭ മാ​ധ്യ​മവി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ഡോ.​ യൂ​ഹാ​നോ​ന്‍ മാ​ര്‍ ദിയ​സ്‌​കോറ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

എ​ഫ്‌​സി​ആ​ര്‍എ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളു​ടെ​യും പ​ബ്ലി​ക്കേ​ഷ​നു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് സം​ശ​യാ​സ്പ​ദ​വും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ക്ക് മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വു​മാ​ണ്.

ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ക്ര​യ​വി​ക്ര​യം ന​ട​ത്ത​പ്പെ​ടു​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ കൃ​ത്യ​മാ​യി ഓ​ഡി​റ്റ് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​നു പു​റ​മേ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളെ​യും ഓ​ഡി​റ്റ് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് അ​ഭി​പ്രാ​യസ്വാ​ത​ന്ത്ര്യ​ത്തി​നു നേരേ യു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

സ​ര്‍ക്കാ​രു​ക​ളെ വി​മ​ര്‍ശി​ച്ചാ​ല്‍ അ​ക്കൗ​ണ്ട് ഫ്രീ​സ് ചെ​യ്യ​പ്പെ​ടാ​മെ​ന്ന മു​ന്ന​റി​യി​പ്പ് പ​രോ​ക്ഷ​മാ​യി ന​ല്‍കു​ക​യാ​ണോ​യെ​ന്ന് സ്വാ​ഭാ​വി​ക​മാ​യും സം​ശ​യി​ക്കാ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. സാ​ങ്കേ​തി​ക പി​ശ​കു​ക​ള്‍ സം​ഭ​വി​ച്ചാ​ല്‍പ്പോ​ലും വ​ലി​യ തു​ക പി​ഴ ഈ​ടാ​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ള്‍ പ്ര​സ്ഥാ​ന​ങ്ങ​ളെ ത​ള​ര്‍ത്തും. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​ള്ള മി​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ത​ട​സം നേ​രി​ടാ​നു​ള്ള സാ​ധ്യ​ത​ക​ളും പു​തി​യ ച​ട്ട​ത്തി​ല്‍ പ്ര​ക​ട​മാ​ണ്.

ഇ​ത്ത​രം സം​ശ​യ​ങ്ങ​ള്‍ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ല്‍കാ​ന്‍ അ​ധി​കാ​രി​ക​ള്‍ ബാ​ധ്യ​സ്ഥ​രാ​ണ്. ക്രൈ​സ്ത​വ​സ​ഭ​ക​ള്‍ സം​ഭാ​വ​ന ചെ​യ്തി​ട്ടു​ള്ള ആ​തു​രാ​ല​യ​ങ്ങ​ളും, വി​ദ്യാ​ല​യ​ങ്ങ​ളും ഈ ​രാ​ജ്യ​ത്തോ​ടു​ള്ള സ്‌​നേ​ഹ​ത്തി​ന്‍റെ​യും ആ​ത്മാ​ര്‍ത്ഥ​ത​യു​ടെ​യും പ്ര​തീ​ക​ങ്ങ​ളാ​ണ്. സ​ഭ​ക​ളു​ടെ ക്രൈ​സ്ത​വദൗ​ത്യ​ത്തെ സം​ശ​യ​ത്തോ​ടെ നി​രീ​ക്ഷി​ക്കു​ന്നു എ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്ക​പ്പെ​ട​രു​ത്.

വ്യ​വ​സാ​യ​ങ്ങ​ള്‍ക്കും ഖ​ന​ന​ത്തി​നു​മ​ട​ക്കം നി​യ​മ​ങ്ങ​ള്‍ ല​ളി​ത​വ​ത്ക​രി​ക്കു​മ്പോ​ള്‍ മാ​ന​വ​സേ​വ​ന​ത്തി​ന് ച​ട്ട​ങ്ങ​ള്‍ കൂ​ച്ചു​വി​ല​ങ്ങി​ടു​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്.
എ​ഫ്‌​സി​ആ​ര്‍എ വി​ഷ​യ​ത്തി​ല്‍ വി​വി​ധ ക്രൈ​സ്ത​വ​സ​ഭ​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് തു​ട​ര്‍ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്ന് ഡോ.​യൂ​ഹാ​നോ​ന്‍ മാ​ര്‍ ദിയ​സ്‌​കോറ​സ് മെ​ത്രാ​പ്പോ​ലീ​ത്താ പ​റ​ഞ്ഞു.

Kerala

ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തും പെരുന്നയിലും സന്ദര്‍ശനം നടത്തി രമേശ് ചെന്നിത്തല

കോട്ടയം: ദേവലോകം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തും ചങ്ങനാശേരി പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തും സന്ദര്‍ശനം നടത്തി യുഡിഎഫ് പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഇന്നു രാവിലെ കോട്ടയത്ത് എത്തിയ ചെന്നിത്തല എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചയും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും നടത്തിയാണു മടങ്ങിയത്.

ഓർത്തഡോക്സ് സഭാ അധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും കൂടിക്കാഴ്ച നടത്തി. സഭയിലെ മറ്റ് ബിഷപ്പുമാരും ആസ്ഥാനത്ത് ഉണ്ടായിരുന്നു. കോട്ടയത്ത് എത്തുമ്പോള്‍ ബാവയെ കാണാറുണ്ടെന്നും ബാവയുമായി അടുത്ത ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ദേവലോകം ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. എപ്പോഴും ദേവലോകത്തെ നിത്യ സന്ദര്‍ശകനാണെന്നും സഭയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.

District News

പുതുവത്സര സ്നേ​ഹ​സം​ഗ​മം ഒ​രു​ക്കി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ

തി​രു​വ​ന​ന്ത​പു​രം: സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും പ​ങ്കു​വ​യ്ക്കു​ന്ന കൂ​ട്ടാ​യ്മ​ക​ൾ​ക്ക് ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ വ​ലി​യ പ്ര​സ​ക്തി​യു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭയുടെ നേതൃത്വത്തിൽ ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര സം​ഗ​മം "മൈ​ത്രി- 2026' ഉ​ദ്ഘാ​ട​നം ചെ​യ്യുകയാ യിരുന്നു മു​ഖ്യ​മ​ന്ത്രി.

മ​നു​ഷ്യ​ർ ഭേ​ദ​ചി​ന്ത​ക​ളി​ല്ലാ​തെ ജീ​വി​ക്കു​ക​യും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ക്കു വി​ല​ക​ൽ​പ്പി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. പ​ല സ്വാ​ത​ന്ത്ര്യ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി നേ​രി​ടു​ന്ന കാ​ല​ത്താ​ണു നാം ​ജീ​വി​ക്കു​ന്ന​ത്. അ​ത്ത​രം പ​ശ്ചാ​ത്ത​ല​ത്തി​ൽ മൈ​ത്രി​യു​ടെ പ്ര​സ​ക്തി ഏ​റി വ​രു​ക​യാ​ണ്. ഏ​വ​രും സാ​ഹോ​ദ​ര്യ​ത്തോ​ടെ ക​ഴി​യു​ന്ന ഇ​ട​മാ​ണു കേ​ര​ളം.

ആ ​പാ​ത തു​ട​രാ​ൻ ക​ഴി​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത​മൈ​ത്രി​യു​ടെ സ​ന്ദേ​ശ​ത്തെ സ്വീ​ക​രി​ച്ച് മ​ല​ങ്ക​ര​സ​ഭ​യോ​ട് രാ​ഷ്ട്രീ​യ സാ​മു​ദാ​യി​ക സാം​സ് കാ​രി​ക സ​മൂ​ഹം കാ​ട്ടു​ന്ന സ്നേ​ഹ​ത്തി​ന് ന​ന്ദി​യു​ണ്ടെ ന്നു കാ​തോ​ലി​ക്കാ ബാ​വാ പ​റ​ഞ്ഞു.

2026 അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യ പു​തു​വ​ത്സ​ര​മാ​യി മാ​റ​ട്ടെ​യെ​ന്നും ബാ​വാ ആ​ശം​സി​ച്ചു.
അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ്, മു​ൻ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, കെ​പിസി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, ജോ​സ് കെ. ​മാ​ണി, പി.​ജെ. ജോ​സ​ഫ്, സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി, പാ​ള​യം ഇ​മാം വി.​പി. സു​ഹൈ​ബ് മൗ​ല​വി, ര​മേ​ശ് ചെ​ന്നി​ത്ത​ല, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ്, റ​വ.​ ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, വി. ​ശി​വ​ൻ​കു​ട്ടി, പി. ​പ്ര​സാ​ദ്, വീ​ണാ ജോ​ർ​ജ്, ചീ​ഫ് വി​പ്പ് എ​ൻ. ജ​യ​രാ​ജ്, വി. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു.

Kerala

'അടുത്ത ആക്രമണം പള്ളിക്കുള്ളിലാകാൻ അധികം താമസമില്ല, നിയന്ത്രിക്കേണ്ടത് ഭരണാധികാരികൾ': കാതോലിക്ക ബാവ

കോട്ടയം: ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.

ഏതു മതവും സത്യത്തിനും നീതിക്കും സ്‌നേഹത്തിനും സന്ദേശം നൽകുന്നതാണ്. പക്ഷേ ഏതു മതത്തിലും, മതഭ്രാന്തന്മാർ ഉണ്ടാകാം. ആ മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഏത് രാജ്യത്തായാലും അതിന്‍റെ ഭരണകർത്താക്കളാണ് ഉത്തരവാദപ്പെട്ടവരെന്ന് അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനി സമൂഹത്തിനെതിരേ നടക്കുന്നതായ ആക്രമണങ്ങളിൽ ശരിയായ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം പനയമ്പാല സെന്‍റ് മേരീസ് പള്ളിയിൽ പെരുന്നാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവാ.

ആർഎസ്എസിന്‍റെ പോഷക സംഘടനകളായിരിക്കുന്ന ബജ്‌റംഗ്ദളും അതുപോലെ വിഎച്ച്പിയും ഒക്കെ ഈ സമൂഹത്തിലെ ക്രിസ്ത്യാനികളെ, അല്ലെങ്കിൽ മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതായ വാസ്തവം മാധ്യമങ്ങളിൽ കണ്ടു. നമുക്കറിയാം കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ വൈദികരായി. പള്ളിയുടെ പുറത്തുള്ളതായ ആഘോഷങ്ങൾ- ക്രിസ്തുമസ് ആഘോഷങ്ങൾ നശിപ്പിച്ച് അകത്ത് കയറാൻ അധികം താമസം ഇല്ല. ഇനി പള്ളിക്ക് അകത്തുള്ള ആരാധനയിൽ ആയിരിക്കാം ഇനിയുള്ളതായ ആക്രമണം ഉണ്ടാകുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ആരാധനാലയങ്ങൾ നിർമിക്കുവാനോ ആരാധിക്കുവാനോ ഉള്ള സ്വാതന്ത്ര്യം എല്ലാ മതങ്ങൾക്കും ഒരുപോലെ തന്നെ നൽകുന്നതാണ്. അതിന് വിപരീതമായി പ്രവർത്തിക്കാൻ ഏതാനും ചില തീവ്രവാദികൾക്കോ സംഘടനകൾക്കോ അവകാശമില്ല. അത് നിയന്ത്രിക്കേണ്ടത് ഈ രാജ്യം ഭരിക്കുന്നതായ ഭരണാധിപന്മാരാണ്. അവർ അതിനെതിരേ ശബ്ദമുയർത്താതെ അതിനെ അപലപിക്കാതെ ഇരിക്കുന്ന സമയത്ത് ഇത് അവരുടെ പദ്ധതിയുടെ ഒരു ഭാഗമാണെന്ന് മാത്രമേ ന്യൂനപക്ഷങ്ങൾക്ക് മനസിലാക്കാൻ സാധിക്കുകയുള്ളൂ എന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് പറയുന്ന ആർഎസ്എസിന്‍റെ ഒരു വലിയ ആപ്തവാക്യം ഉണ്ടെങ്കിൽ അത് ഈ ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.

അതിനിടെ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോട്ടയത്തെത്തി കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചു. ഇന്നു രാവിലെ 9.15നു കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിയാണു സന്ദര്‍ശനം നടത്തിയത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു.

രാവിലെ മന്നം ജയന്തിയോടുബന്ധിച്ച് രാജീവ് ചന്ദ്രശേഖര്‍ പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്ത് എത്തി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.

NRI

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സംഘടിപ്പിച്ചു

ന്യൂ​യോ​ർ​ക്ക്: സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 25-ാമ​ത്  വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്ക്‌ ഓ​ഫ് വ​ൻ വി​ജ​യ​മാ​യി

2026 ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ്   കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ​വി​ഷ​യം

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീം  ​അം​ഗ​ങ്ങ​ളാ​യ റിം​ഗി​ൾ ബി​ജു (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ആ​ശ ജോ​ർ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​കി​ല സ​ണ്ണി, ഉ​മ്മ​ൻ സ്ക​റി​യ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

 

Kerala

കോടതിവിധി മാറ്റിവച്ച് ചർച്ചയില്ല: ഓർത്തഡോക്സ് സ​ഭ

കോട്ടയം: സ​ഭ​ക​ള്‍ ത​മ്മി​ലു​ള്ള പു​തി​യ കേ​സു​ക​ള്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെന്നും എ​ന്നാ​ല്‍, കേ​സു​ക​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ഓർത്തഡോക്സ് സ​ഭ ആ​ഗ്ര​ഹി​ക്കു​ന്ന​തെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാധ്യമവിഭാഗം പ്രസിഡന്‍റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത. 2017ല്‍ ​വ​ന്ന വി​ധി​ന്യാ​യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു മു​ന്നോ​ട്ടു പോ​ക​ണം. കോ​ട​തി​വി​ധി മാ​റ്റി​വ​ച്ചു ച​ര്‍​ച്ച ചെ​യ്യാ​നാ​കി​ല്ല. കോ​ട​തി​യി​ല്‍ ഏ​താ​നും പ​ള്ളി​ക​ളു​ടെ കേ​സ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഈ ​കേ​സി​ന്‍റെ വാ​ദം പൂ​ര്‍​ത്തി​യാ​യ​താ​ണ്. ഇ​തി​ന്‍റെ വി​ധി വ​ന്ന​ ശേ​ഷം വീ​ണ്ടും കേ​സ് സ​ജീ​വ​മാ​കു​മെ​ന്നാ​ണ് വി​ചാ​രി​ക്കു​ന്ന​ത്.
കോ​ട​തി​യി​ല്‍​നി​ന്നു പ​ള്ളി​ക​ള്‍ സം​ബ​ന്ധി​ച്ച് അ​തി​ന്‍റെ അ​ന്തി​മ​വി​ധി വ​രു​ന്ന മു​റ​യ്ക്കു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്യും. ച​ര്‍​ച്ച​ക​ള്‍ അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ക​യാ​ണെന്നു പ​റ​യാ​നാ​കി​ല്ല. ച​ര്‍​ച്ച​യ്ക്കു സ​ഭ​യ​ല്ല മു​ന്‍​കൈ എ​ടു​ക്കു​ന്ന​ത്. സ​ഭ​ക​ള്‍ ത​മ്മി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് എ​തി​ര​ല്ല. അ​തി​നു ചി​ല വ​ഴി​ക​ളു​ണ്ട്. സ​ര്‍​ക്കാ​രാ​ണ് ച​ര്‍​ച്ച​ക​ള്‍​ക്കു മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ആ ​വ​ഴി​ക്കു മാ​ത്ര​മേ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി മു​ന്നോ​ട്ട് പോ​കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. ആ​റു പ​ള്ളി​ക​ളു​ടെ കേ​സാ​ണ് ഇ​പ്പോ​ള്‍ സു​പ്ര​ധാ​ന വി​ഷ​യം. മ​റ്റു​ ചി​ല പ​ള്ളി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ കേ​സു​ക​ള്‍ കോ​ട​തി​യി​ല്‍ നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും വാ​ദ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടി​ല്ല.
തു​ര്‍​ക്കി ബ​ര്‍​സ​യി​ലെ ഇ​സ്‌​നി​കി​ല്‍ ന​ട​ന്ന നി​ഖ്യാ സൂ​ന​ഹ​ദോ​സ് വാ​ര്‍​ഷി​ക​ത്തി​ന് ഇ​ന്ത്യ​യി​ല്‍​നി​ന്ന് ക്ഷ​ണം ല​ഭി​ച്ച ഏ​ക​സ​ഭാ​മേ​ല​ധ്യ​ക്ഷ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​നാ​ണ്. ഓ​റി​യ​ന്‍റ​ല്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ ത​ല​വ​ന്മാ​രു​ടെ സം​ഗ​മ​മാ​ണ് നി​ഖ്യാ​യി​ല്‍ ന​ട​ന്ന​ത്. എ​ല്ലാ ത​ല​വ​ന്മാ​ര്‍​ക്കും ഒ​രേ​പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍​കി​യ​തെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ത്തി​ല്‍ സ​ഭ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, ഫാ. ​യാ​ക്കോ​ബ് റ​മ്പാ​ന്‍, റി​ബി​ന്‍ രാ​ജു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

District News

സഭയ്ക്ക് ഒരു രാഷ്‌ട്രീയ നിലപാടേയുള്ളൂ: ഓർത്തഡോക്സ് സഭ

കോ​ട്ട​യം: അ​ര്‍​ഹ​ത​പ്പെ​ട്ട സ​ഭാം​ഗ​ങ്ങ​ള്‍​ക്ക് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സ​ഭ ക​രു​തു​ന്ന​തെ​ന്നു മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ മാ​ധ്യ​മ​വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ദിയ​സ്‌​കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. എ​ല്ലാ രാ​ഷ്‌ട്രീ​യ​ പാ​ര്‍​ട്ടി​ക​ളും പ​രി​ഗ​ണ​ന ന​ല്‍​കി​യെ​ങ്കി​ലും പി​ന്നീടേ ഇ​തു​സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത ​വ​രി​ക​യു​ള്ളു. സ്ഥാ​നാ​ര്‍​ഥി​ത്വം ന​ല്‍​കു​ന്ന​തി​നു സ​ഭ പ​രി​ശ്ര​മി​ക്കാ​നൊ​ക്കു​ക​യി​ല്ല​ല്ലോ. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ല്‍ ഇ​പ്പോ​ഴെ ക​ണ​ക്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. സ​ഭ​യ്ക്ക് എ​പ്പോ​ഴും ഒ​രു രാ​ഷ്‌ട്രീയ നി​ല​പാ​ടേ​യു​ള്ളു. അതു സ​ഭ മ​ക്ക​ളു​ടെ നി​ല​പാ​ടാ​ണ്.
സ​ഭ​യു​ടെ മ​ന​സ​റി​ഞ്ഞ് വി​ശ്വാ​സി​ക​ള്‍ കൃ​ത്യ​മാ​യി അ​തതു സ​മ​യ​ത്ത് അ​വർ ഉ​ചി​ത​മാ​യി വോ​ട്ട് ചെ​യ്യു​ന്ന രീ​തി​യാ​ണു​ള്ള​ത്. മു​ക​ളി​ല്‍​നി​ന്നു താ​ഴേ​ക്ക് ഇ​ന്ന​ത് ചെ​യ്യു​ക​യെ​ന്നു പ​റ​യു​ന്ന പ്ര​വ​ണ​ത സ​ഭ​യ്ക്കി​ല്ല. എ​ന്നാ​ല്‍ സ​ഭ​യു​ടെ യ​ഥാ​ര്‍​ഥ മ​ന​സ് അ​റി​യാ​നു​ള്ള ക​ഴി​വ് സ​ഭാ​മ​ക്ക​ള്‍​ക്കു​ണ്ടെ​ന്ന ഉ​റ​പ്പ് സ​ഭ​ത​ല​പ്പ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കു​ണ്ട്. സ​ഭ​യ്ക്ക് രാ​ഷ്‌ട്രീ​യ​മി​ല്ല. സ​ഭ​യ്ക്കു​ണ്ടാ​യി​ട്ടു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ സ​ഭ​മ​ക്ക​ള്‍​ക്ക് ന​ല്ല​വ​ണ്ണം അ​റി​യാം. അ​ത​റി​ഞ്ഞ് രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യാ​നു​ള്ള പ്രാ​പ്തി പ്ര​ത്യേ​കി​ച്ചു യു​വ​ത​ല​മു​റ​യ്ക്കു ന​ല്ല​വ​ണ്ണ​മു​ണ്ടെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ത്തി​ല്‍ സ​ഭ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, ഫാ. ​യാ​ക്കോ​ബ് റ​മ്പാ​ന്‍, റി​ബി​ന്‍ രാ​ജു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Kerala

ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ഓര്‍ത്തഡോക്‌സ് സഭാ തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്ത

കോ​ട്ട​യം: മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്താ​യാ​യി ഡോ. ​ഗീ​വ​ര്‍ഗീ​സ് മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യെ സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ നി​യ​മി​ച്ചു.

ഡോ.​ഗ​ബ്രി​യേ​ല്‍ മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ വി​ര​മി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് നി​യ​മ​നം. ഡി​സം​ബ​ര്‍ ഒ​ന്നി​നു ഡോ. ​ഗീ​വ​ര്‍ഗീ​സ് മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ ചു​മ​ത​ല​യേ​ല്‍ക്കും. നി​ല​വി​ല്‍ കു​ന്നം​കു​ളം ഭ​ദ്രാ​സ​നാ​ധി​പ​നാ​ണ്.

Latest News

Corehub Up